പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; മു​ൻ മ​ന്ത്രി അ​ൽ​താ​ഫ് ബു​ഖാ​രി​യെ പി​ഡി​പി പു​റ​ത്താ​ക്കി
Saturday, January 19, 2019 8:33 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പി​ഡി​പി നേ​താ​വ് അ​ൽ​താ​ഫ് ബു​ഖാ​രി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു പി​ഡി​പി ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു.

2014-ൽ ​അ​മി​ര ക​ഡാ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ബു​ഖാ​രി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ഡി​പി-​ബി​ജെ​പി സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ൽ 2016-ൽ ​മു​ഫ്തി മു​ഹ​മ്മ​ദ് സ​യി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ വ്യ​വ​സാ​യി​കൂ​ടി​യാ​യ ബു​ഖാ​രി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​യി.

2017 ഫെ​ബ്രു​വ​രി​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി ബു​ഖാ​രി മ​ന്ത്രി​സ​ഭ​യി​ൽ തി​രി​ച്ചെ​ത്തി. ഹ​സീ​ബ് ദ്ര​ബു​വി​ന്‍റെ ഒ​ഴി​വി​ൽ പി​ന്നീ​ട് ധ​ന​കാ​ര്യ​വും ബു​ഖാ​രി കൈ​കാ​ര്യം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.