ജ​വാ​ൻ​മാ​രു​ടെ മ​ര​ണ​ത്തി​ൽ‌ സ​ന്തോ​ഷി​ക്കാ​നാ​വി​ല്ല: പു​ൽ​വാ​മ ഭീ​ക​ര​ന്‍റെ പി​താ​വ്
Sunday, February 17, 2019 2:37 PM IST
ശ്രീ​ന​ഗ​ർ: സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ സ​ന്തോ​ഷി​ക്കു​ന്നി​ല്ലെ​ന്ന് പു​ൽ​വാ​മ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ൻ ആ​ദി​ൽ അ​ഹ​മ്മ​ദ് ദ​റി​ന്‍റെ പി​താ​വ് ഗു​ലാം ഹ​സ​ൻ ദ​ർ. വ​ർ​ഷ​ങ്ങ​ളാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് ജ​വാ​ൻ​മാ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റു​പ്പ​ക്കാ​ർ​ക്ക് ഒ​രു സ​ന്ദേ​ശ​വും ന​ൽ​കാ​നി​ല്ല. എ​ന്നാ​ൽ സ​ർ​ക്കാ​രി​നോ​ട് ഒ​രു അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. ഈ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പരിഹാരം ക​ണ്ടെ​ത്ത​ണം. യു​വാ​ക്ക​ൾ ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നാ​വ​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദി​ൽ വീ​ട്ടി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​നാ​യ ശേ​ഷം ക​ണ്ടെ​ത്താ​ൻ കു​ടും​ബം പ​ല​ത​വ​ണ ശ്ര​മി​ച്ചു. എ​ന്നാ​ൽ എ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​ൻ ഒ​രി​ക്ക​ലും മ​ട​ങ്ങി​വ​ന്നി​ല്ല. ഒ​രി​ക്ക​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​താ​യി അ​റി​യു​ന്ന​ത്. ത​ങ്ങ​ൾ എ​ല്ലാ വ​ഴി​ക​ളും നോ​ക്കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു​വ​രാ​ൻ അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ ഒ​ന്നി​നും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് ബ​ന്ധു​വാ​യ ഉ​മ​ർ ആ​ദി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.