എ​സ്ബി​ഐ ആ​ക്ര​മ​ണ​ക്കേ​സ് പ്ര​തി വീ​ണ്ടും എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്
Sunday, February 17, 2019 4:03 PM IST
തി​രു​വ​ന​ന്ത​പു​രം എ​സ്ബി​ഐ ട്ര​ഷ​റി ബാ​ങ്ക് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യെ വീ​ണ്ടും എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ക്കി. കേ​സി​ലെ ആ​റാം പ്ര​തി കെ.​എ ബി​ജു​രാ​ജി​നെ​യാ​ണ് വീ​ണ്ടും നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സം തി​രു​വ​ന​ന്ത​പു​രം എ​സ്ബി​ഐ ട്ര​ഷ​റി ബാ​ങ്ക് അ​ക്ര​മി​ച്ച കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് ബി​ജു​രാ​ജ്. പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി​ജു​രാ​ജ് ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്.

കേ​സി​ൽ പ്ര​തി​ക​ളാ​യ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​രേ​ഷ്ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ ബി​ജു​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു പേ​രെ നേ​ര​ത്തേ എ​ൻ​ജി​ഒ യൂ​ണി​യ​ൻ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.