ഹ​ർ​ത്താ​ൽ: തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന വിവിധ പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, February 18, 2019 7:43 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളാ​ണു മാ​റ്റി​യ​ത്.

മാ​റ്റി​യ പ​രീ​ക്ഷ​ക​ൾ:

• കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

• ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ബി.​ടെ​ക്., എം.​സി.​എ., എം.​ബി.​എ. പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.

• എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

• കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

• എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ മാ​റ്റി. തി​ങ്ക​ളാ​ഴ്ച ന​ട​ക്ക​ണ്ട ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മാ​തൃ​ക പ​രീ​ക്ഷ​യും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.