"കൊ​ന്നും കൊ​ല്ലി​ച്ചും മ​തി​യാ​യി​ല്ലെ, ബോ​റ​ടി​ക്കു​ന്നെ​ങ്കി​ൽ നി​ർ​ത്താം ഈ ​കാ​ട​ത്തം': സി​പി​എ​മ്മി​നെ​തി​രേ ഷാ​ഫി പ​റ​ന്പി​ൽ
Monday, February 18, 2019 10:09 AM IST
പാ​ല​ക്കാ​ട്: കാ​സ​ർ​ഗോ​ഡ് ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. "കൊ​ന്നും കൊ​ല്ലി​ച്ചും മ​തി​യാ​യി​ല്ലെ നി​ങ്ങ​ൾ​ക്ക്. ബോ​റ​ടി​ക്കു​ക​യെ​ങ്കി​ലും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​സാ​നി​പ്പി​ക്കാം ഈ ​കാ​ട​ത്തം. ഇ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ എ​ത്ര കൊ​ന്നാ​ലും ഈ ​കൊ​ടി ഞ​ങ്ങ​ൾ താ​ഴെ വ​യ്ക്കി​ല്ലെ'​ന്നും ഷാ​ഫി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ടി പി​ടി​ച്ച ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​മ്പോ​ൾ മാ​ത്രം തോ​ന്നു​ന്ന വേ​ദ​ന​യ​ല്ല ഇ​പ്പോ​ഴ​ത്തേ​ത്. അ​ഭി​മ​ന്യു, ച​ന്ദ്ര​ശേ​ഖ​ര​ൻ, ഷു​ക്കൂ​ർ, ഷു​ഹൈ​ബ്, ര​മി​ത്, ഹ​നീ​ഫ ഇ​വ​രു​ടെ​യൊ​ക്കെ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും മ​ന​സ് വേ​ദ​നി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ടു​ന്ന​ത് ഏ​ത് കൊ​ടി​പി​ടി​ക്കു​ന്നവ​ർ എ​ന്ന് നോ​ക്കാ​തെ ത​ന്നെ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട കാ​ട​ത്ത​മാ​ണ് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.