ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചു വി​ളി​ച്ചു
Monday, February 18, 2019 2:12 PM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചു വി​ളി​ച്ചു. ഹൈ​ക്ക​മ്മീ​ഷ​ണ​ർ സു​ഹൈ​ൽ മു​ഹ​മ്മ​ദി​നെ​യാ​ണ് തി​രി​ച്ചു വി​ളി​ച്ച​തെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.
സു​ഹൈ​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​ത​ന്നെ ഡ​ൽ​ഹി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ടു. അ​തേ​സ​മ​യം, നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ആ​രാ​യാ​നാ​ണ് തി​രി​ച്ചു വി​ളി​ച്ച​തെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പു​ൽ​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ച് വ​രു​ത്തി ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.