അ​നി​ൽ അം​ബാ​നി കു​റ്റ​ക്കാ​ര​ൻ; 453 കോ​ടി കെ​ട്ടി​വ​യ്ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ അ​ഴി​യെ​ണ്ണും
Wednesday, February 20, 2019 11:21 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് സു​പ്രീം​കോ​ട​തി. എ​റി​ക്‌​സ​ണ്‍ കേ​സി​ൽ കോ​ട​യി​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന ഹ​ർ​ജി​യി​ലാ​ണ് വി​ധി. നാ​ലാ​ഴ്ച​യ്ക്ക​കം പ​ലി​ശ​യ​ട​ക്കം 453 കോ​ടി ന​ല്‍​ക​ണ​മെ​ന്നും പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.

തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച് അ​നി​ൽ അം​ബാ​നി ന​ൽ​കി​യ മാ​പ്പ് അ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. ജ​സ്റ്റീസു​മാ​രാ​യ ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, വി​നീ​ത് സ​ഹ​റാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ആ​ർ​കോ​മി​ന്‍റെ ര​ണ്ട് ഡ​യ​റ​ക്ട​ര്‍​മാ​രോ​ട് കേ​സി​ല്‍ ഒ​രു കോ​ടി വീ​തം പി​ഴ അ​ട​യ്ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​റി​ക്‌​സ​ണ്‍ ക​മ്പ​നി​ക്ക് 550 കോ​ടി കു​ടി​ശി​ക ന​ല്‍​കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഫോ​ൺ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ര്‍​മ്മി​ച്ച വ​ക​യി​ൽ ധാ​ര​ണ പ്ര​കാ​ര​മു​ള്ള തു​ക റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കൈ​മാ​റി​യി​ല്ലെ​ന്നാ​ണ് എ​റി​ക്സ​ണി​ന്‍റെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.