കു​ഞ്ഞ​ന​ന്ത​ൻ മ​നു​ഷ്യ​സ്നേ​ഹി​യെ​ന്ന് ഷം​സീ​ർ; ഷാ​ഫി​യു​ടെ കാ​ലു തി​രു​മ്മ​ട്ടെ​യെ​ന്നു ഡീ​ൻ
Wednesday, February 20, 2019 5:39 PM IST
തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ഞ്ഞ​ന​ന്ത​നെ മ​നു​ഷ്യ​സ്നേ​ഹി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച എ.​എ​ൻ ഷം​സീ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്.

മ​രം വെ​ട്ടു​ന്ന കോ​ടാ​ലി കൊ​ണ്ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മു​ഖം കൊ​ത്തി നു​റു​ക്കി​യ "മ​നു​ഷ്യസ്നേ​ഹി​യാ​യ’ ഷാ​ഫി​യു​ടെ അ​തേ ക​ര​ങ്ങ​ളി​ൽ വ​ര​ണ​മാ​ല്യം കൊ​ടു​ക്കാ​ൻ ഓ​ടി​യെ​ത്തി​യ ഷം​സീ​ർ, എം​എ​ൽ​എ പ​ണി നി​ർ​ത്തി വി​യ്യൂ​ർ ജ​യി​ലി​ൽ പോ​യി കൊ​ടി സു​നി​യു​ടെ വ​സ്ത്രം മു​ഷി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ല​ക്കി കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഡീ​നി​ന്‍റെ പ​രി​ഹാ​സം. നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ൽ ഷം​സീ​റി​രി​ക്കു​ന്ന​ത് മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​പ​മാ​ന​മാ​ണെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.

ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ശ്രീ.​എ.​എ​ൻ.​ഷം​സീ​ർ,

നി​ങ്ങ​ൾ മ​രം വെ​ട്ടു​ന്ന കോ​ടാ​ലി കൊ​ണ്ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മു​ഖം കൊ​ത്തി നു​റു​ക്കി​യ "​മ​നു​ഷ്യ സ്നേ​ഹി​യാ​യ’ ഷാ​ഫി​യു​ടെ അ​തേ ക​ര​ങ്ങ​ളി​ൽ വ​ര​ണ​മാ​ല്യം കൊ​ടു​ക്കാ​ൻ ഓ​ടി​യെ​ത്ത​വ​നാ​ണ്. ബെ​ൻ​സ് കാ​റി​ൽ ത​ന്നെ അ​വ​ന്‍റെ ക​ല്യാ​ണ സ​വാ​രി ന​ട​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​വ​നാ​ണ്. മ​ല​യാ​ളി​ക്കു കാ​പാ​ലി​ക​ത​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ് നി​ങ്ങ​ൾ​ക്ക് "​മ​നു​ഷ്യ സ്നേ​ഹം’.

ഷം​സീ​ർ എം.​എ​ൽ.​എ പ​ണി നി​ർ​ത്തി വി​യ്യൂ​ർ ജ​യി​ലി​ൽ പോ​യി കൊ​ടി സു​നി​യു​ടെ വ​സ്ത്രം മു​ഷി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ല​ക്കി കൊ​ടു​ക്ക​ണം. ഷാ​ഫി​യു​ടെ​യും കി​ർ​മാ​ണി​യു​ടെ​യും കാ​ലു തി​രു​മ്മി കൊ​ടു​ക്ക​ണം. കു​ഞ്ഞ​ന​ന്ത​നെ എ​ണ്ണ​യി​ട്ടു കു​ളി​പ്പി​ച്ചു കൊ​ടു​ക്ക​ണം. പ​രി​ഷ്കൃ​ത കേ​ര​ള​ത്തി​ന്‍റെ നി​യ​മ​നി​ർ​മ്മാ​ണ സ​ഭ​യി​ൽ ഷം​സീ​റി​രി​ക്കു​ന്ന​ത് മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​പ​മാ​ന​മാ​ണ്. വി​യ്യൂ​ർ ജ​യി​ലി​ൽ ഇ​വ​രു​ടെ അ​ല​ക്കു​കാ​ര​നാ​യി​രി​ക്കു​ന്ന​താ​യി​രി​ക്കും താ​ങ്ക​ൾ​ക്ക് അ​ല​ങ്കാ​ര​മാ​വു​ക.

കു​ഞ്ഞ​ന​ന്ത​നെ സ​മാ​ധാ​ന​ത്തി​ന്‍റെ നോ​ബേ​ൽ സ​മ്മാ​ന​ത്തി​ന് ശു​പാ​ർ​ശ ചെ​യ്യാ​ൻ പി​ണ​റാ​യി യ​ജ​മാ​ന​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും താ​ങ്ക​ൾ ഒ​രു നി​മി​ഷം വൈ​കി​ക്ക​രു​ത്.


ടി.​പി വ​ധ​ക്കേ​സ് പ്ര​തി കു​ഞ്ഞ​ന​ന്ത​നെ മ​നു​ഷ്യ​സ്നേ​ഹി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഷം​സീ​ർ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ആ​ർ​എ​സ്എ​സും കോ​ണ്‍​ഗ്ര​സു​മാ​ണ് ടി.​പി. കൊ​ല​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യ്ക്കു പി​ന്നി​ലെ​ന്നും കു​ഞ്ഞ​ന​ന്ത​നെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും ഷം​സീ​ർ ഒ​രു ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​വെ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ കു​ഞ്ഞ​ന​ന്ത​നെ ഭീ​ക​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും ഷം​സീ​ർ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.