പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി; കേന്ദ്രത്തിന്‍റെ ല​ക്ഷ്യം തെ​ര​ഞ്ഞെ​ടു​പ്പ്
Thursday, February 21, 2019 6:34 PM IST
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി. 8.65 ശ​ത​മാ​ന​മാ​യാ​ണു നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തെ​ന്നു തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ഗാം​ഗ്വാറി​നെ ഉ​ദ്ധ​രി​ച്ച് പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

തൊ​ഴി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​പി​എ​ഫ്ഒ ട്ര​സ്റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ട്ര​സ്റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ പു​തി​യ പ​ലി​ശ​നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 8.55 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ലി​ശ നി​ര​ക്ക്. ആ​റു കോ​ടി നി​ക്ഷേ​പ​ക​ർ​ക്ക് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ണ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടായി​രു​ന്നു. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് പ​ലി​ശ നി​ര​ക്കു​യ​ർ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.