മോദി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് രാഹു​ൽ ഗാ​ന്ധി
Friday, February 22, 2019 9:01 PM IST
തി​രു​പ്പ​തി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണെ​ന്ന് നൽകുന്നതെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ല്ലാ​വ​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് 15 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നു മോദി പ​റ​ഞ്ഞി​രു​ന്നു. യു​വാ​ക്ക​ൾ​ക്ക് ര​ണ്ട് കോ​ടി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു. ക​ർ​ഷ​ക​രുടെ വിളകൾക്ക് ശ​രി​യാ​യ വി​ല ന​ൽ​കു​മെ​ന്നും മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യൊ​ന്നും അ​ദ്ദേ​ഹം പാ​ലി​ച്ചി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

വ​ൻ​കി​ട വ്യ​വ​സാ​യി​ക്ക് 3,50,000 കോ​ടി വാ​യ്പ ന​ൽ​കി. എ​ന്നി​ട്ടും പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ വാ​യ്പാ എ​ഴു​തി ത​ള്ളി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി ത​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും മ​ധ്യ​പ്ര​ദേ​ശി​ലും സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന​കം ക​ർ​ഷ​ക വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ആ​ന്ധ്ര​യ്ക്കു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.