ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തെ​ന്ന് പാ​ക്കി​സ്ഥാ​ൻ
Friday, February 22, 2019 11:56 PM IST
ഇ​സ്ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തെ​ന്ന് പാ​ക്കി​സ്ഥാ​ൻ. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലു​ള്ള ബ​ഹാ​വ​ൽ​പൂ​രി​ലെ ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മാ​ണ് ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത​ത്. 40 ഇന്ത്യൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജ​യ്ഷെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

മൗ​ലാ​ന മ​സൂ​ദ് അ​സ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ത​പ​ഠ​ന​ശാ​ല​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മാ​ണ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. 70 അ​ധ്യാ​പ​ക​രും 600 വി​ദ്യാ​ർ​ഥി​ക​ളും കാ​ന്പ​സി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഞ്ചാ​ബ് പോ​ലീ​സ് കാ​ന്പ​സി​ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.