അ​വ​സാ​നം പോ​യ​യാ​ൾ ഫ്യൂ​സു​പോ​ലും ഊരി​യി​ല്ലേ; മ​ണി​ക്ക് ബ​ൽ​റാ​മി​ന്‍റെ ഉ​രു​ള​യ്ക്കു​പ്പേ​രി
Friday, March 15, 2019 10:17 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വ​ക്താ​വ് ടോം ​വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​നെ ട്രോ​ളി​യ മ​ന്ത്രി എം.​എം. മ​ണി​ക്കു മ​റു​പ​ടി​യു​മാ​യി വി.​ടി. ബ​ൽ​റാം എം​എ​ൽ​എ രം​ഗ​ത്ത്. ഇ​ന്ത്യ ഉ​ള്ളി​ട​ത്തോ​ളം കാ​ലം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​റ്റും മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വെ​ളി​ച്ച​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഈ ​നാ​ട്ടി​ൽ​ത്ത​ന്നെ കാ​ണു​മെ​ന്നാ​യി​രു​ന്നു ബ​ൽ​റാ​മി​ന്‍റെ മ​റു​പ​ടി.

അ​വ​സാ​നം പോ​കു​ന്ന​യാ​ൾ ലൈ​റ്റും ഫാ​നും ഓ​ഫാ​ക്കു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ഫ്യൂ​സും ഊ​രി​ക്കൊ​ണ്ടു പോ​കു​ന്ന കാ​ഴ്ച​യാ​ണ് സോ​വി​യ​റ്റ് യൂ​ണി​യ​ൻ മു​ത​ൽ കി​ഴ​ക്ക​ൻ യൂ​റോ​പ്പ് വ​രെ ക​മ്മ്യൂ​ണി​സം നി​ല​നി​ന്നി​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ക​ണ്ട​ത്. പി​ന്നീ​ട് റീ ​ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ സി​ഡി അ​ട​യ്ക്കാ​ൻ പോ​ലും അ​വി​ടെ​യൊ​ന്നും ഒ​രാ​ളും ക​ട​ന്നു​വ​ന്നി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് അ​ന്തം ക​മ്മി​ക​ൾ ചെ​ല്ല്, ഇ​ന്ത്യ എ​ന്ന ഈ ​രാ​ജ്യം ഇ​വി​ടെ ഉ​ള്ളി​ട​ത്തോ​ളം കാ​ലം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​റ്റും മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വെ​ളി​ച്ച​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഈ ​നാ​ട്ടി​ൽ​ത്ത​ന്നെ കാ​ണും- ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പാ​ർ​ട്ടി വി​ട്ട് ഓ​ഫീ​സ് പൂ​ട്ടി പോ​കു​ന്ന​വ​ർ ഫാ​നും ലൈ​റ്റും ഓ​ഫ് ചെ​യ്യ​ണ​മെ​ന്നാ​ണ് നേ​ര​ത്തെ വൈ​ദ്യു​ത മ​ന്ത്രി മ​ണി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​വ​സാ​നം പോ​കു​ന്ന​വ​രോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന​യെ​ന്നു പ​റ​ഞ്ഞാ​ണ് മ​ന്ത്രി കു​റി​പ്പെ​ഴു​തി​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ ന​ട്ടെ​ല്ലി​ന് വി​ല​യി​ല്ലെ​ങ്കി​ലും വൈ​ദ്യു​തി അ​മൂ​ല്യ​മാ​ണ് അ​ത് പാ​ഴാ​ക്ക​രു​ത് എ​ന്ന് മ​ണി​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു. സേ​വ് ഇ​ല​ക്ട്രി​സ്റ്റി എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ കു​റി​പ്പ്.

കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ടോം ​വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. പോ​സ്റ്റി​ന് അ​നു​കൂ​ല​മാ​യും എ​തി​ർ​ത്തും നി​ര​വ​ധി പേ​രാ​ണ് ക​മ​ൻ​റു​മാ​യി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.