ആം​ബു​ല​ൻ​സു​ക​ൾ കൂ​ട്ടി​യി​ടിച്ചു: ഗ​ർ​ഭി​ണി​യു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Sunday, March 24, 2019 1:09 PM IST
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ആം​ബു​ല​ൻ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആം​ബു​ല​ൻ​സു​ക​ൾ നേ​ർ​ക്കു നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു വാ​ഹ​ന​ത്തി​ന്‍റെ​യും ഡ്രൈ​വ​ർ​മാ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സു​ക​ളു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.