ല​ങ്ക​ൻ സ്ഫോ​ട​നം: കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ആ​റ് ഇ​ന്ത്യാ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 40 വി​ദേ​ശി​ക​ൾ
Monday, April 22, 2019 10:33 AM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 40 വി​ദേ​ശി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ന്ന് സൂ​ച​ന. ആ​റ് ഇ​ന്ത്യാ​ക്കാ​ർ ഉ​ൾ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും വി​ദേ​ശി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ആ​റു പേ​ർ ഇ​ന്ത്യാ​ക്കാ​രാ​ണെ​ന്ന് ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും മൂ​ന്ന് ഡെ​ന്മാ​ർ​ക്ക് പൗ​ര​ന്മാ​രും ഒ​രു പോ​ർ​ച്ചു​ഗീ​സ് വം​ശ​ജ​നു​മു​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തു​ർ​ക്കി​യി​ൽ നി​ന്നു​ള്ള ര​ണ്ടു പേ​രും ജ​പ്പാ​ൻ, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഈ ​വി​വ​ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ന്നും ശ്രീ​ല​ങ്ക​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.