ബി​ജെ​പി ഹിമാചൽപ്രദേശ് മുൻ അധ്യക്ഷൻ കോ​ൺ​ഗ്ര​സി​ൽ
Monday, April 22, 2019 2:56 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി മു​ൻ എം​പിയും ഹിമാചൽപ്രദേശ് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന സു​രേ​ഷ് ച​ന്ദേ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട പോളിംഗ് ചൊവ്വാഴ്ച നടക്കാനിരിക്കേ സുരേഷ് ചന്ദേൽ കോൺഗ്രസിലേക്ക് കൂറുമാറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

ഹാമിർപുർ മണ്ഡലത്തിൽ നിന്നും സുരേഷിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷനൊപ്പം ഹിമാചൽ പിസിസി അധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാജ്നി പാട്ടീൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.