വോ​ട്ടി​നു​ശേ​ഷം മോ​ദി​യു​ടെ റോ​ഡ് ഷോ: ​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി; ന​ട​പ​ടി​യി​ല്ല
Wednesday, April 24, 2019 5:06 AM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ രാ​വി​ലെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വൈ​കി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മൗ​നം വെ​ടി​യു​ന്ന​ത്. ഗു​ജ​റാ​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

വോ​ട്ട് ചെ​യ്ത​ശേ​ഷം മോ​ദി പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി തു​റ​ന്ന ജീ​പ്പി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന മോ​ദി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യും ചെ​യ്തു. ദേ​ശ​സു​ര​ക്ഷ​യ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ച​ത്. ഇ​ത് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി റോ​ഡ് ഷോ ​ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ട്ടി കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ക​ത്തു​ന​ൽ​കി​യി​രു​ന്നു. മോ​ദി​യു​ടെ റോ​ഡ് ഷോ​യ്ക്കു​ശേ​ഷം ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്വി, മോ​ദി​യു​ടെ പ്ര​വ​ർ​ത്തി പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും മോ​ദി​യെ 78 മ​ണി​ക്കൂ​ർ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നു വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല മോ​ദി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ദേ​ശ​സു​ര​ക്ഷ​യു​ടെ പേ​രി​ലും പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​ക്കോ​ട്ടി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പേ​രി​ലും മോ​ദി ബി​ജെ​പി​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​പ​ക്ഷം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തേ​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.