വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​നെ തി​രി​കെ​വി​ളി​ച്ച് സു​പ്രീം​കോ​ട​തി; നാ​ട​കീ​യ​ത
Wednesday, April 24, 2019 5:51 PM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്ക​വെ സു​പ്രീം​കോ​ട​തി​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ വ്യാ​ജ ലൈം​ഗി​ക കേ​സ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്ന​ര കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ ഉ​ത്സ​വ​സിം​ഗ് ബൈ​ൻ​സ് സു​പ്രീം​കോ​ട​തി​യി​ൽ മു​ദ്ര​വ​ച്ച ക​വ​റി​ൽ തെ​ളി​വു​ക​ൾ കൈ​മാ​റി. ഗോ​ഗോ​യി​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം.

എ​ന്നാ​ൽ ഉ​ത്സ​വ് ബൈ​ൻ​സ് പാ​തി കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു പ​റ​യു​ന്ന​തെ​ന്ന് എ​ജി നി​രീ​ക്ഷി​ച്ചു. കു​റ​ച്ചു രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് കൈ​മാ​റു​ന്ന​തെ​ന്നും മ​റ്റു​ള്ള​വ ന​ൽ​കു​ന്നി​ല്ലെ​ന്നും എ​ജി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ താ​ൻ കോ​ട​തി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഇ​തി​നു തു​നി​ഞ്ഞ അ​ഭി​ഭാ​ഷ​ക​നെ കോ​ട​തി തി​രി​കെ​വി​ളി​ച്ചു സ​മാ​ധാ​നി​പ്പി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​മു​യ​ർ​ത്താ​ൻ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗൗ​ര​വ​മെ​ന്നു സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

വാ​ദ​ത്തി​നി​ടെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. പ​രാ​തി പ​രി​ഗ​ണി​ക്കാ​ന​ല്ല കോ​ട​തി ചേ​ർ​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ പ​റ​ഞ്ഞു.

ഇ​തോ​ടെ ലൈം​ഗി​ക ആ​രോ​പ​ണ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഇ​ന്ദി​ര ജ​യ്സിം​ഗ് പ​റ​ഞ്ഞു. എ​ന്നാ​ൽ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ബൈ​ൻ​സി​ന്‍റെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി അ​ത് അ​റി​യാ​ത്ത​തി​നാ​ലാ​ണ് ഇ​ന്ദി​ര ജ​യ്സിം​ഗ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. കേ​സ് വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.