ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണം: ആ​ശ​ങ്ക​യ​റി​യി​ച്ച് പ​രാ​തി​ക്കാ​രി
Wednesday, April 24, 2019 10:16 PM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മപ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം കോ​ട​തി ആ​ഭ്യ​ന്ത​ര സ​മി​തി​യി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി പ​രാ​തി​ക്കാ​രി. ജ​സ്റ്റീ​സ് ര​മ​ണ​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​നും അ​വ​ഗ​ണി​ക്കാ​നു​മാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ​രാ​തി​ക്കാ​രി​യോ​ട് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് സ​മി​തി​യി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​വ​ർ ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ്. ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ വ്യ​ക്തി​ഹ​ത്യ ന​ട​ക്കു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.