കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ന്ന സം​ഘം അ​റ​സ്റ്റി​ൽ
Thursday, April 25, 2019 8:12 AM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഒ​രു മാ​സം പ്രാ​യ​മു​ള്ള പി​ഞ്ച് കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ മൂ​ന്നു​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഘം അ​റ​സ്റ്റി​ൽ. നാ​ല് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​ത്ത​ല​വ​ൻ വി.​ഗം​ഗാ​ധ​ർ റെ​ഡ്ഡി​യും അ​റ​സ്റ്റി​ലാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ​യും ര​ണ്ടും ര​ണ്ട​ര​യും വ​യ​സു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ​യും പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി.

മൂ​ന്നു കു​ട്ടി​ക​ളെ​യും ഹൈ​ദാ​ബാ​ദ്, ഗു​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​ക​ളെ മാ​ർ​ച്ചി​ൽ 2.5 മു​ത​ൽ 3.10 ല​ക്ഷം വ​രെ വി​ല​യ്ക്കു ഇ​വ​ർ വി​റ്റു. കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ​ക്കാ​ണ് കു​ട്ടി​ക​ളെ വി​റ്റ​ത്. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.