ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ സ​ഹ്രാ​ന്‍ ഹാ​ഷിം കൊ​ല്ല​പ്പെ​ട്ടു
Friday, April 26, 2019 12:36 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ന്‍ സ​ഹ്രാ​ന്‍ ഹാ​ഷിം കൊ​ല്ല​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ളം​ബോ ഷാംഗ്രില ​ഹോ​ട്ട​ലി​ലെ സ്ഫോ​ട​ന​ത്തി​ലാ​ണ് ഹാ​ഷിം കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഐ​എ​സ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ സ​ഹ്രാ​നും ഉ​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, സ്ഫോ​ട​ന​ങ്ങ​ളി​ലെ ഹാ​ഷി​മി​ന്‍റെ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച് പ്ര​സി​ഡ​ന്‍റോ അ​ദ്ദേ​ഹ​ത്തി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഹാ​ഷി​മി​ന് ഇ​ന്ത്യ​യി​ലും അ​നു​യാ​യി​ക​ള്‍ ഉ​ള്ള​താ​യി വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍ ജ​യി​ലി​ലു​ള്ള ഐ​എ​സ് കേ​സ് പ്ര​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ ശ്രീ​ല​ങ്ക​യ്ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ തൗ​ഫി​ക് ജ​മാ അ​ത്ത് ത​ല​വ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.