അ​ക്ര​മം ഉ​പേ​ക്ഷി​ക്കാ​ൻ സി​പി​എം ത​യാ​റ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, May 18, 2019 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മം ഉ​പേ​ക്ഷി​ക്കാ​ൻ സി​പി​എം ത​യാ​റ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​ന്‍റെ തെ​ളി​വാ​ണ് വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം. സ്വ​ത​ന്ത്ര​നാ​യി മ​ൽ​സ​രി​ച്ച മു​ൻ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സി.​ഒ.​ടി. ന​സീ​റി​നെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളെ ഏ​ത് വി​ധേ​ന​യും നി​ശ​ബ്ദ​രാ​ക്കു​ക എ​ന്ന സ്റ്റാ​ലി​നി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് സി​പി​എ​മ്മി​നെ ഇ​പ്പോ​ഴും ന​യി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ ന​സീ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.