കു​ഞ്ഞുങ്ങ​ളെ "കു​ത്തി'ക്കൊ​ന്നു..! ജാ​ർ​ഖ​ണ്ഡി​ൽ ഡോ​ക്ട​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​ർ​ദ​നം
Tuesday, May 21, 2019 10:08 PM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ധി​യി​ൽ മൂ​ന്നു ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​റെ​യും ന​ഴ്സു​മാ​രെ​യും കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചു. ചൊ​വ്വാ​ഴ്ച ഗി​രി​ധി ചൈ​താ​ടി​ഹ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഡോ. ​ഗോ​വി​ന്ദ് പ്ര​സാ​ദി​നും ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു സ്ത്രീ​ക​ൾ പ്ര​സ​വി​ച്ചു. സാ​ധാ​ര​ണ പ്ര​സ​വ​മാ​ണ് ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഡോ. ​പ്ര​സാ​ദ് മൂ​ന്നു കു​ട്ടി​ക​ൾ​ക്കും കു​ത്തി​വ​യ്പ് എ​ടു​ത്ത​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​നു ശേ​ഷം കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ മോ​ശ​മാ​യി. ഇ​തോ​ടെ കു​ട്ടി​ക​ളെ ധ​ൻ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ നി​ർ‌​ദേ​ശി​ച്ചു. ഒ​രു കു​ട്ടി​യെ മാ​ത്രം ധ​ൻ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

എ​ന്നാ​ൽ ഈ ​കു​ട്ടി​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ന്ന കു​ട്ടി​ക​ളും ചൊ​വ്വാ​ഴ്ച മ​രി​ച്ചു. ഇ​തോ​ടെ​യാ​ണ് ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ഡോ​ക്ട​റെ​യും ന​ഴ്സു​മാ​രെ​യും മ​ർ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.