വോ​ട്ടെ​ണ്ണ​ലി​നു​ള്ള ത​യാ​റെ​ടു​പ്പു​കൾ പൂ​ർ​ത്തി​യാ​യെ​ന്ന് ടി​ക്കാ​റാം മീ​ണ
Wednesday, May 22, 2019 10:48 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ സം​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. 140 അ​ഡീ​ഷ​ണ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ​മാ​രെ ഇ​തി​നാ​യി നി​യോ​ഗി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ഫ​ല​പ്ര​ഖ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കും. ത​ർ​ക്കം വ​ന്നാ​ൽ വി​വി​പാ​റ്റി​ന്‍റെ എ​ണ്ണ​മാ​കും ക​ണ​ക്കി​ലെ​ടു​ക്കു​ക​യെ​ന്നും ടി​ക്കാ​റാം മീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്താ​കെ 29 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടു മുതൽ തു​ട​ങ്ങും. ആ​ദ്യം ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​വ​രെ ല​ഭി​ക്കു​ന്ന ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണും. അ​തി​നു​ശേ​ഷ​മാ​കും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യന്ത്രത്തിലെ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.