യൂ​റോ​പ്പി​ലെ ഗോ​ള​ടി വീ​ര​ൻ മെ​സി ത​ന്നെ; സു​വ​ർ​ണ​പാ​ദു​കം വീണ്ടും കാ​ലു​ക​ളി​ലേ​ക്ക്
Saturday, May 25, 2019 6:44 AM IST
ബാ​ഴ്സ​ലോ​ണ: യൂ​റോ​പ്പി​ലെ ടോ​പ് സ്‌​കോ​റ​ര്‍​ക്കു​ള്ള ഗോ​ള്‍​ഡ​ന്‍ ഷൂ ​പു​ര​സ്‌​കാ​രം വീ​ണ്ടും ല​യ​ണ​ല്‍ മെ​സി​യു​ടെ കാ​ലു​ക​ളി​ലേ​ക്ക്. ലാ​ലി​ഗ ഫു​ട്ബോ​ളി​ന്‍റെ ഈ ​സീ​സ​ണി​ല്‍ നേ​ടി​യ 36 ഗോ​ളു​മാ​യാ​ണ് മെ​സി യൂ​റോ​പ്പി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഫ്ര​ഞ്ച് ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ പാ​രീ​സ് സെ​ന്‍റ് ജ​ർ​മെ​യ്ന്‍റെ കി​ലി​യ​ൻ എം​ബ​പ്പെ​യെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ നേ​ട്ടം. ആ​റാം ത​വ​ണ​യാ​ണ് 31-കാ​ര​നാ​യ മെ​സ്സി സു​വ​ർ​ണ​പാ​ദു​കം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലെ ടോ​പ് അ​ഞ്ച് ലീ​ഗു​ക​ളി​ലെ​യും ടോ​പ് സ്കോ​റ​ർ ആ​യി ഫി​നി​ഷ് ചെ​യ്യു​ന്ന താ​ര​ത്തി​നാ​ണ് ഗോ​ൾ​ഡ​ൻ ഷൂ ​ല​ഭി​ക്കു​ക. ഗോ​ൾ​വേ​ട്ട​യി​ൽ ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന എം​ബ​പ്പെ​യ്ക്ക് ഫ്ര​ഞ്ച് ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ൾ മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. ഇ​തോ​ടെ​യാ​ണ് മെ​സി​യു​ടെ ഗോ​ൾ​ഡ​ൻ ഷൂ ​ഉ​റ​പ്പി​ച്ച​ത്. ലാ​ലി​ഗ, പ്രീ​മി​യ​ർ ലീ​ഗ്, ബു​ണ്ട​സ് ലീ​ഗ, ഫ്ര​ഞ്ച് ലീ​ഗ് എ​ന്നി​വ ഇ​ന്ന​ത്തോ​ടെ അ​വ​സാ​നി​ച്ചു.

ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ൽ ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. അ​വി​ടു​ത്തെ ടോ​പ് സ്കോ​റ​ർ ഫാ​ബി​യോ ക്വാ​ഗ്ലി​യാ​റെ​ല്ല​യ്ക്കു 26 ഗോ​ളു​ക​ൾ മാ​ത്ര​മേ ഉ​ള്ളൂ. മെ​സി​യെ മ​റി​ക​ട​ക്കാ​ൻ 11 ഗോ​ളു​ക​ൾ അ​ടി​ച്ച് അ​ത്ഭു​തം കാ​ട്ടേ​ണ്ടി വ​രും. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.