"​ഇ​ത് മാ​ധ്യ​മ​ധ​ർ​മ​മ​ല്ല, വേ​ട്ട​യാ​ട​ൽ’; വി​ജ​യ​രാ​ഘ​വ​ന് എ​തി​രേ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബാ​ല​ൻ
Sunday, May 26, 2019 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യെ​ന്നു താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത പൂ​ർ​ണ​മാ​യും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​ത് മാ​ധ്യ​മ വേ​ട്ട​യാ​ട​ലാ​ണെ​ന്നും ബാ​ല​ൻ ആ​രോ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഭാ​ര​ത് ഭ​വ​നി​ൽ എ​ത്തി​യ ഘ​ട്ട​ത്തി​ലാ​ണു മാ​ധ്യ​മ​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ചു ചോ​ദ്യ​മു​ന്ന​യി​ക്കു​ന്ന​ത്. "പ​ത്ര​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ക്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച ഒ​രു പ്ര​സ്താ​വ​ന​യാ​യി​രു​ന്നു എ. ​വി​ജ​യ​രാ​ഘ​വ​ന്േ‍​റ​തും. ഇ​തു മ​റ്റു പ​ല നു​ണ​പ്ര​ച​ര​ണ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണ്. അ​തി​ലു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ എ. ​വി​ജ​യ​രാ​ഘ​വ​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​ദ്ദേ​ഹ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ വേ​ട്ട​യാ​ടി. ഇ​തു വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​വാം’ എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ൾ​ക്കു താ​ൻ ന​ൽ​കി​യ മ​റു​പ​ടി.

എ​ന്നാ​ൽ ഇ​ത്, "​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ബി​ജു​വി​ന്‍റെ പ​രാ​ജ​യ കാ​ര​ണം വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം’ എ​ന്ന രൂ​പ​ത്തി​ൽ ദ്യ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ബാ​ല​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വി​ജ​യ​രാ​ഘ​വ​ൻ ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു എ​ന്ന ത​ര​ത്തി​ലാ​ണ് നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബാ​ല​ൻ ത​നി​ക്കെ​തി​രെ അ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശ​ത്തോ​ട് വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.