വ്യ​ത്യ​സ്ത​നാം ഓ​മ​ന​ക്കു​ട്ട​നെ സ​ത്യ​ത്തി​ലാ​രും തി​രി​ച്ച​റി​ഞ്ഞി​ല്ല..! വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, August 17, 2019 2:24 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ഓ​മ​ന​ക്കു​ട്ട​നെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഓ​മ​ന​ക്കു​ട്ട​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് മ​ന​സി​ല്ലാ​മ​ന​സോ​ടെ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വു​മൂ​ല​മാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ പ​ണം പി​രി​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ങ്കി​ലും ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പ​ണം പി​രി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​രും ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ന്ന ഒ​രു ദി​വ​സം ക​ട​ന്ന് പോ​കു​മ്പോ​ൾ ഓ​മ​ന​ക്കു​ട്ട​ൻ തെ​റ്റു​കാ​ര​ന​ല്ലെ​ന്ന് അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​മ​ന​ക്കു​ട്ട​നെ മന്ത്രി ​സു​ധാ​ക​ര​ൻ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.