മോ​ദി​ക്കൊ​പ്പം പ​ര​സ്യ​മാ​യി സെ​ൻ​ഗ​റും! ഇ​നി​യും സ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി
Saturday, August 17, 2019 11:47 PM IST
ഉ​ന്നാ​വോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ഉ​ന്നാ​വോ മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗ​റി​ന്‍റെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി ബി​ജെ​പി നേ​താ​വ് പ​ര​സ്യം ന​ൽ​കി​യ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. ഇ​നി​യും സ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

സെ​ൻ​ഗ​റി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട വ​ലി​യ നേ​താ​ക്ക​ളാ​രെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​മോ​യെ​ന്ന് പ്രി​യ​ങ്ക ചോ​ദി​ച്ചു. സി​ബി​ഐ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സു​പ്രീം കോ​ട​തി​യും ശാ​സി​ച്ചു. എ​ന്നാ​ൽ ബി​ജെ​പി​ക്കാ​ർ ഇ​പ്പോ​ഴും പീ​ഡ​ന​ക്കേ​സ് പ്ര​തി സെ​ൻ​ഗ​റി​നെ അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ൽ വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​യാ​ളു​ടെ ചി​ത്രം ബി​ജെ​പി​യി​ലെ വ​ലി​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം. ഈ ​നേ​താ​ക്ക​ൾ ഇ​തി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യു​മോ-​പ്രി​യ​ങ്ക ചോ​ദി​ച്ചു. ഇ​നി​യും സ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്.

സ്വാ​ത​ന്ത്യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ൻ​ഗ് ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​നും ബി​ജെ​പി നേ​താ​വു​മാ​യ അ​ഞ്ജു കു​മാ​ർ ദീ​ക്ഷി​ത് ന​ൽ​കി​യ പ​ര​സ്യ​ത്തി​ലാ​ണ് സെ​ൻ​ഗ റി​ന്‍റെ ചി​ത്ര​വും ഇ​ടം​പി​ടി​ച്ച​ത്. ഒ​രു പ്ര​മു​ഖ ദി​ന​പ​ത്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക പേ​ജി​ൽ വ​ന്ന പ​ര​സ്യ​ത്തി​ൽ സെ​ൻ​ഗ​റി​ന്‍റെ ഭാ​ര്യ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​നു മാ​യ സം​ഗീ​ത​യു​ടെ​യും ചി​ത്രം ചേ​ർ​ത്തി​ട്ടു​ണ്ട്. പു​റ​മേ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ ക്ഷ​ൻ സ്വ​ത​ന്ത്ര്യ ദേ​വ് സിം​ഗ്, സ്പീ​ക്ക​ർ ഹൃ​ദ​യ് നാ​രാ​യ​ൺ ദീ​ക്ഷി​ത് തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്.

മേ​ഖ​ല​യി​ലെ എം​എ​ൽ​എ എ​ന്ന നി​ല​യി​ലാ​ണ് സെ​ൻ​ഗ​റി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ഞ്ജു​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ വി​വാ​ദ​ത്തോ​ടു പ്ര​തി​ക​രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം വി​സ​മ്മ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.