സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ പി​രി​ച്ച 132 കോ​ടി വൈ​ദ്യു​തി ബോ​ർ​ഡ് ഇന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റും
Tuesday, August 20, 2019 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ച് വ​ഴി വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു പി​ടി​ച്ച 132 കോ​ടി രൂ​പ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റും. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നിന് വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി​യാ​ണ് തു​ക മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ന്ന​ത്.

സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു ഗ​ഡു​ക്ക​ളാ​യി പി​രി​ച്ചെ​ടു​ത്ത 132 കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി​യി​ലേ​ക്ക് കൈ​മാ​റാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​താ​യി വൈ​ദ്യു​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചി​രു​ന്നു. സ​മാ​ഹ​രി​ക്കു​ന്ന പ​ണം ഒ​രു​മി​ച്ചു കൈ​മാ​റാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

2018 സെ​പ്റ്റം​ബ​ർ മു​ത​ൽ സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ ജീ​വ​ന​ക്കാ​ർ ഒ​രു​മാ​സം മൂ​ന്നു​ദി​വ​സ​ത്തെ ശ​ന്പ​ളം​വീ​തം പ​ത്തു​മാ​സം ന​ൽ​കി​യി​രു​ന്നു. ഇ​ട​തു യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളി​ൽ 99 ശ​ത​മാ​ന​വും പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ണം സ​മാ​ഹ​ര​ണം ജൂ​ലൈ​യി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ടാ​ൻ അ​വ​സാ​നം വ​രെ കാ​ത്തി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ഇ​ബി സ്വ​ന്തം നി​ല​യി​ൽ 36 കോ​ടി രൂ​പ​യും ജീ​വ​ന​ക്കാ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ ശ​ന്പ​ള​വും ഉ​ൾ​പ്പെ​ടെ 50 കോ​ടി രൂ​പ സെ​പ്റ്റം​ബ​റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.