മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ബാ​ബു​ലാ​ൽ ഗൗ​ർ അ​ന്ത​രി​ച്ചു
Wednesday, August 21, 2019 10:36 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ബാ​ബു​ലാ​ൽ ഗൗ​ർ (89) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും നാ​ളു​ക​ളാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2004 മു​ത​ൽ 2005 വ​രെ​യാ​ണ് ഗൗ​ർ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്. ഗോ​വി​ന്ദ​പു​ര മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 10 ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി. 1999 മു​ത​ല്‍ 2003 വ​രെ നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് 2018-ല്‍ ​അ​ദ്ദേ​ഹം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡി​ൽ 1930 ജൂ​ൺ ര​ണ്ടി​നാ​ണ് ഗൗ​റി​ന്‍റെ ജ​ന​നം. ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.