യൂ​സ​ഫ​ലി​ ഇ​ട​പെ​ട്ടു; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം
Thursday, August 22, 2019 5:09 PM IST
ദു​ബാ​യ്: ചെ​ക്ക് കേ​സി​ൽ ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം. അ​ജ്മാ​ൻ കോ​ട​തി​യി​ൽ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച​തോ​ടെ​യാ​ണ് തു​ഷാ​റി​ന് ജാ​മ്യം ല​ഭി​ച്ച​ത്. ക​ർ​ശ​ന ഉ​പാ​ദി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന് അറിയുന്നു.

തു​ഷാ​റി​ന്‍റെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ളി വ്യ​വ​സാ​യി എം.​എ യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലാ​ണ് തു​ഷാ​റി​ന് വേ​ഗം ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. യൂ​സ​ഫ​ലി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് തു​ഷാ​റി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ജാ​മ്യ​ത്തു​ക​യും യൂ​സ​ഫ​ലി ത​ന്നെ കെ​ട്ടി​വ​ച്ചു.

തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്ദു​ള്ള​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ​ത്ത് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​ത്തു​തീ ർ​പ്പി​നെ​ന്ന പേ​രി​ൽ അ​ജ്മാ​നി​ലേ​ക്ക് തു​ഷാ​റി​നെ വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. ബി​സി​ന​സ് പ​ങ്കാ​ളി​ക്ക് വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് കേ​സ്.

പ​ത്ത് മി​ല്ല്യ​ൻ യു​എ​ഇ ദി​ർ​ഹ​ത്തി​ന്‍റെ വ​ണ്ടി​ച്ചെ​ക്ക് കേ​സി​ലാ​ണ് തു​ഷാ​ർ പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യു​ടെ വ​ണ്ടി​ച്ചെ​ക്കാ​ണ് തു​ഷാ​ർ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.