അ​ടി​മു​ടി മാ​റാ​ൻ സി​പി​എം; ബ​ഹു​ജ​ന സ്വാ​ധീ​ന​ത്തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന് കോ​ടി​യേ​രി
Friday, August 23, 2019 5:28 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മീ​പ​കാ​ല​ത്ത് സി​പി​എ​മ്മി​ന്‍റെ ബ​ഹു​ജ​ന സ്വാ​ധീ​ന​ത്തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ച്ച് സി​പി​എം. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ചി​ല​യാ​ളു​ക​ൾ പാ​ർ​ട്ടി​വി​ട്ടു പോ​യി എ​ന്നു​ള്ള​ത് സ​ത്യ​മാ​ണെ​ന്നും. പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

സി​പി​എ​മ്മി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് പ​റ​ഞ്ഞ കോ​ടി​യേ​രി സം​സ്ഥാ​ന ക​മ്മി​റ്റി മു​ത​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ വ​രെ ഈ ​മാ​റ്റ​ങ്ങ​ൾ​ക്ക് ത​യാ​റാ​കേ​ണ്ടി വ​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വി​ന​യാ​ന്വി​ത​രാ​ക​ണ​മെ​ന്നും ജ​ന​ങ്ങ‍​ളു​ടെ സ്നേ​ഹം പി​ടി​ച്ചു​പ​റ്റു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പാ​ർ‌​ട്ടി സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ബ​ഹു​ജ​ന പി​ന്തു​ണ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​ക​രു​തെ​ന്നും അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പെ​ട​രു​തെ​ന്നും കോ​ടി​യേ​രി ഓ​ർ​മി​പ്പി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം സി​പി​എം മു​ഖ്യ വി​ഷ​യ​മാ​ക്കു​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. പ​രി​സ്ഥി​തി റി​പ്പോ​ർ​ട്ടു​ക​ളി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി പാ​ർ​ട്ടി നി​ല​പാ​ടെ​ടു​ക്കും. ക​രി​ങ്ക​ല്ലും മ​ണ​ലും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​മ്പോ​ൾ ഈ ​മാ​തൃ​ക​യി​ലാ​ക​ണം. പാ​ർ​ട്ടി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​മ്പോഴും ഈ ​മാ​തൃ​ക​ക​ൾ അ​വ​ലം​ബി​ക്കും- സെക്രട്ടറി അറിയിച്ചു.

സം​സ്ഥാ​ന​ത്തെ സി​പി​എ​മ്മി​ന് യു​ഡി​എ​ഫ് മാ​ത്ര​മ​ല്ല എ​തി​രാ​ളി​ക​ൾ ബി​ജെ​പി​യും മു​ഖ്യ എ​തി​രാ​ളി​ക​ളാ​ണ്. ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രെ ക​രു​ത​ൽ വേ​ണം- കോ​ടി​യേ​രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ചി​ല തി​രി​ച്ച​ടി​ക​ൾ‌ നേ​രി​ട്ടെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി തു​റ​ന്ന് സ​മ്മ​തി​ച്ചു. വി​ഷ​യ​ത്തി​ൽ തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ‌ ഏ​റെ ന​ട​ന്നു. ഒ​രു​വി​ഭാ​ഗം വി​ശ്വാ​സി​ക​ളെ സി​പി​എ​മ്മി​ന് എ​തി​രാ​ക്കാ​ൻ ചി​ല​ർ​ക്ക് ക​ഴി​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും കോ​ടി​യേ​രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ ക​യ​റ്റാ​ൻ സി​പി​എം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി വി​ധി​യെ മാ​നി​ക്കു​ക മാ​ത്ര​മാ​ണ് സി​പി​എമ്മും സം​സ്ഥാ​ന സ​ർ​ക്കാ​രും ചെ​യ്യു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ​ത്തി​യാ​ൽ ത​ട​യി​ല്ലെ​ന്നു ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും കോ​ട​യേ​രി ആ​വ​ർ​ത്തി​ച്ചു.

സി​പി​എം വി​ശ്വാ​സി​ക​ൾ​ക്ക്എ​തി​ര​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി പാ​ർ​ട്ടി വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നും പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് ദേ​വാ​ല​യ​ങ്ങ​ളി​ൽ പോ​കാ​നോ ദൈ​വ വി​ശ്വാ​സ​ത്തി​നോ സാ​ധി​ക്കി​ല്ലെ​ന്നുമൊ​ക്കെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ൾ ന​ട​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ‌​ട്ടി ഭ​ര​ണ​ഘ​ട​ന​യി​ൽ ഒ​രി​ട​ത്തും ഇ​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് ദേ​വാ​ല​യ​ങ്ങ​ളി​ൽ പോ​കാം, പ​ള്ളി- അ​മ്പ​ല ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാം എ​ന്നാ​ൽ പാ​ർ​ട്ടി​യി​ലെ ഏ​തെ​ങ്കി​ലും പ​ദ​വി വ​ഹി​ക്കു​ക​യും ദേ​വാ​ല​യ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ഒ​രു​മി​ച്ച് ചെ​യ്യു​മ്പോ​ൾ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ സം​ഭ​വി​ക്കും. അ​ങ്ങ​ന​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പാ​ർ‌​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ ശ്ര​ദ്ധ​ചെ​ലു​ത്താ​നാ​കി​ല്ല. അ​ത് മാ​ത്ര​മാ​ണ് പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്- കോ​ടി​യേ​രി പ​റ​ഞ്ഞു

ഒ​പ്പം, പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്ക് തെ​റ്റി​ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക​രു​തെ​ന്നും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.