ഇ​സ്ര​യേ​ലി​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം; ഹി​സ്‌​ബു​ല്ല​യു​ടെ മീ​ഡി​യ സെ​ന്‍റ​ർ ത​ക​ർ​ന്നു
Monday, August 26, 2019 3:37 AM IST
ബെ​യ്റൂ​ട്ട്: ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ഇ​സ്ര​യേ​ലി​ന്‍റെ ര​ണ്ടു ഡ്രോ​ണു​ക​ൾ ല​ബ​നി​ൽ വ​ന്നു പ​തി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

ആ​ദ്യ​ത്തെ ഡ്രോ​ൺ ബെ​യ്റൂ​ട്ടി​നു സ​മീ​പം വ​ന്നാ​ണ് പ​തി​ച്ച​ത്. ര​ണ്ടാ​മ​ത്തെ പൊ​ട്ടി​ത്തെ​റി​ച്ച് ഹി​സ്‌​ബു​ല്ല​യു​ടെ മീ​ഡി​യ സെ​ന്‍റ​ർ ത​ക​ർ​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​സ്ര​യേ​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ല​ബ​ന​ൻ കേ​ന്ദ്ര​മാ​യാ​ണ് ഷി​യ സാ​യു​ധ​സം​ഘ​ട​ന​യാ​യ ഹി​സ്ബു​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹി​സ്ബു​ല്ല​യെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.