ച​ന്ദ്ര​ബാ​ബു നാ​യി​ഡു വീ​ട്ടു ത​ട​ങ്ക​ലി​ൽ; ഗു​ണ്ടൂ​രി​ൽ നി​രോ​ധ​നാ​ജ്ഞ
Wednesday, September 11, 2019 10:00 AM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും മ​ക​ൻ നാ​രാ ലോ​കേ​ഷു​മ​ട​ക്കം തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി​യു​ടെ (ടി​ഡി​പി) പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം വീ​ട്ടു​ത​ട​ങ്ക​ലി​ൽ. വെ.​എ​സ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ച​ന്ദ്ര​ബാ​ബു നി​യി​ഡു​വി​നെ​യും ടി​ഡി​പി നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ണ്ടൂ​രി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

ബു​ധ​നാ​ഴ്ച ഗു​ണ്ടൂ​രി​ൽ ച​ലോ അ​ത്മാ​കൂ​ർ റാ​ലി ന​ട​ത്തു​മെ​ന്ന് ടി​ഡി​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ത്മാ​കൂ​റി​ൽ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റാ​ലി. ബു​ധ​നാ​ഴ്ച രാ​വി​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​പോ​കാ​നെ​ത്തി​യ ടി​ഡി​പി നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

ടി​ഡി​പി സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ടി​ഡി​പി നേ​താ​ക്ക​ളെ അ​നു​വ​ദി​ക്കി​ല്ല. ക്ര​മ​സാ​ധാ​ന പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ആ​രാ​ണെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​ണ്ടൂ​രി​ലെ അ​ത്മാ​കൂ​റി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തു​വ​രെ എ​ട്ട് ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ‌ കൊ​ല്ല​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തു​നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ടൊ​ഴി​ഞ്ഞു​പോ​യ​ത്. ഗു​ണ്ടൂ​രി​ൽ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും ബു​ധ​നാ​ഴ്ച റാ​ലി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.