ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മം ആ​ർ​എ​സ്എ​സ് അ​ജ​ണ്ട: യെ​ച്ചൂ​രി
Sunday, September 15, 2019 8:48 PM IST
ന്യൂ​ഡ​ൽ​ഹി: അ​മി​ത് ഷാ​യു​ടെ ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി​യും രം​ഗ​ത്ത്. ഹി​ന്ദി ദേ​ശീ​യ ഭാ​ഷ​യാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക എ​ന്ന​ത് ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട​യാ​ണെ​ന്ന് യെ​ച്ചൂ​രി ആ​രോ​പി​ച്ചു.

ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മം ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്. ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ, ഒ​രു സം​സ്കാ​രം ആ​ർ​എ​സ്എ​സ് ആ​ശ​യ​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

ആ​ശ​യ​വി​നി​മ​യ ഭാ​ഷ​യാ​യി ഹി​ന്ദി​ക്ക് ഉ​യ​ർ​ന്നു​വ​രാ​ൻ ക​ഴി​യും. എ​ന്നാ​ൽ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും മു​ൻ​കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ നി​ഷേ​ധാ​ത്മ​ക പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കും. എ​ല്ലാ ഭാ​ഷ​ക​ളെ​യും ഒ​രു​പോ​ലെ പ​രി​ച​രി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.