പ​ഞ്ചാ​ബി​ൽ നാ​ല് സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് ജ​യി​ക്കു​മെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ്
Saturday, September 21, 2019 9:13 PM IST
ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ല് സീ​റ്റു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. സം​സ്ഥാ​ന​ത്ത് വി​ക​സ​നം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണ്. പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ൾ ഒ​രി​ക്ക​ൽ കൂ​ടി കോ​ണ്‍​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കും. ര​ണ്ട​ര വ​ർ​ഷ​ത്തെ ഭ​ര​ണം ഇ​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ​ഗ്വാ​ര, ജ​ലാ​ലാ​ബാ​ദ്, ദ​ഖ, മു​കേ​റി​യ​ൻ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 21നാ​ണ് വോ​ട്ടെ​ടു​പ്പ്. 24നാ​ണ് വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.