"​ആ ആ​ശ​യ​മാ​ണു മ​തേ​ത​ര​ത്വം’; വി​വാ​ദ ചോ​ദ്യ​ത്തി​നു ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ന്‍റെ ഉ​ത്ത​രം
Sunday, September 22, 2019 7:47 PM IST
ന്യൂ​ഡ​ൽ​ഹി: മ​തേ​ത​ര​ത്വ​വും ആ​ചാ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലെ വി​വാ​ദ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​വു​മാ​യി മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. ട്വി​റ്റ​റി​ലാ​യി​രു​ന്നു ക​ണ്ണ​ന്‍റെ പ്ര​തി​ക​ര​ണം.

ആ​ചാ​ര​ങ്ങ​ൾ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പേ​രി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്താ​ണെ​ന്നു 150 വാ​ക്കി​ൽ വി​ശ​ദ​മാ​ക്കാ​നാ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലെ പ​ത്താം ന​ന്പ​ർ ചോ​ദ്യം. പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ത്തി​നെ​തി​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​നി​ടെ​യാ​ണു ക​ണ്ണ​ന്‍റെ പ്ര​തി​ക​ര​ണ​വും ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

എ​ല്ലാ ആ​ചാ​ര​ങ്ങ​ളെ​യും പി​ന്തു​ട​രു​ന്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്പോ​ഴും, ശാ​സ്ത്രീ​യ പി​ന്തു​ണ​യി​ല്ലാ​ത്ത ദു​രാ​ചാ​ര​ങ്ങ​ളെ​യും അ​നാ​രോ​ഗ്യ​ക​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ​യും മ​റി​ക​ട​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന മ​ഹ​ത്താ​യ ആ​ശ​യ​മാ​ണു മ​തേ​ത​ര​ത്വം എ​ന്നാ​യി​രി​ക്കും ഉ​ത്ത​ര​ത്തി​ന്‍റെ ആ​ദ്യ വാ​ച​കം എ​ന്നാ​ണു ക​ണ്ണ​ൻ ഗോ​പി​നാ​ഥി​ന്‍റെ മ​റു​പ​ടി.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ സി​വി​ൽ സ​ർ​വീ​സി​ൽ​നി​ന്നു രാ​ജി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.