പാ​ക്കി​സ്ഥാ​ൻ 1965ലേ​യും 1971ലേ​യും തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ്നാ​ഥ് സിം​ഗ്
Sunday, September 22, 2019 8:54 PM IST
പാ​റ്റ്ന: പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് രം​ഗ​ത്ത്. 1965ലേ​യും 1971ലേ​യും തെ​റ്റു​ക​ൾ പാ​ക്കി​സ്ഥാ​ൻ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി​ഹാ​റി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗ്.

പാ​ക്കി​സ്ഥാ​ന്‍റെ മ​ണ്ണി​ല്‍ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ആ ​രാ​ജ്യ​ത്തെ കൂ​ടു​ത​ല്‍ ശി​ഥി​ലീ​ക​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​വാ​ദം രൂ​പം കൊ​ള്ളാ​നു​ള്ള ഏ​റ്റ​വും വ​ലി​യ കാ​ര​ണ​ങ്ങ​ള്‍ ആ​ര്‍​ട്ടി​ക്കി​ള്‍ 370ഉം ​ആ​ര്‍​ട്ടി​ക്കി​ള്‍ 35 എ​യു​മാ​ണ്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഷ്മീ​രി​നെ ര​ക്ത​രൂ​ഷി​ത​മാ​ക്കി​യെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.