അരൂരിലും എറണാകുളത്തും എൻഡിഎ തോൽക്കുമെന്ന് തുഷാർ
Thursday, October 10, 2019 12:54 PM IST
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ അരൂരിലും എറണാകുളത്തും എൻഡിഎ സ്ഥാനാർഥികൾക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെളളാപ്പള്ളി.

എന്നാൽ കോന്നി, മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാർത്തകൾക്കിടെയാണ് തുഷാറിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുൻപേ രണ്ടു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾ തോൽക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തന്നെ പറഞ്ഞതിനെതിരേ ബിജെപി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതോടെ എൻഡിഎയിൽ തർക്കം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.