ആ​ർ​ട്ടി​ക്കി​ൾ 370 പു​ന​സ്ഥാ​പി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ?; പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ച്ചു മോ​ദി
Sunday, October 13, 2019 6:50 PM IST
മും​ബൈ: ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ൽ ന​ട​ന്ന ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ റാ​ലി​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ വെ​ല്ലു​വി​ളി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ത​ന്‍റെ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം ക​ണ്ടു പ്ര​തി​പ​ക്ഷം ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​യു​ള്ള ചി​ല തീ​രു​മാ​ന​ങ്ങ​ളോ​ടു പ്ര​തി​പ​ക്ഷ​വും ചി​ല പാ​ർ​ട്ടി​ക​ളും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ആ​ർ​ട്ടി​ക്കി​ൾ 370 ആ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഷ​യി​ലാ​ണ്. ലോ​ക ശ​ക്തി​ക​ൾ ഇ​ന്ത്യ​യു​ടെ ശ​ബ്ദം ശ്ര​ദ്ധി​ക്കു​ന്ന കാ​ല​മാ​ണി​ത്. പു​തി​യ ഇ​ന്ത്യ​യു​ടെ ഉൗ​ർ​ജം മോ​ദി​യ​ല്ല. പ​ക്ഷെ നി​ങ്ങ​ളു​ടെ ഒ​രു വോ​ട്ടാ​ണെ​ന്നും മോ​ദി റാ​ലി​യി​ൽ പ​റ​ഞ്ഞു.

ഞാ​ന​വ​രെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ഭാ​വി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ, മോ​ദി സ​ർ​ക്കാ​ർ എ​ടു​ത്തു ക​ള​ഞ്ഞ ആ​ർ​ട്ടി​ക്കി​ൾ 370, 35 എ ​എ​ന്നി​വ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​ക​ണം. മു​ത​ല​ക്ക​ണ്ണീ​രു​മാ​യി ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​ൻ നോ​ക്കു​ന്ന ഈ ​നേ​താ​ക്ക​ൾ​ക്കു കാ​ഷ്മീ​രി​ൽ ആ​ർ​ട്ടി​ക്കി​ൾ 370 തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വു​മോ?. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ അ​വ​രെ ഇ​തി​ന് അ​നു​വ​ദി​ക്കു​മോ - മോ​ദി ചോ​ദി​ച്ചു.

മു​സ്ലിം അ​മ്മ​മാ​ർ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും ന​ൽ​കി​യ വാ​ഗ്ദാ​നം താ​ൻ പാ​ലി​ച്ചെ​ന്നു പ​റ​ഞ്ഞ മോ​ദി, മു​ത്ത​ലാ​ഖ് സ​ന്പ്ര​ദാ​യം തി​രി​കെ കൊ​ണ്ടു​വ​രാ​നും പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ച്ചു. നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ കാ​ഷ്മീ​ർ താ​ഴ്വ​ര സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങി​വ​രു​മെ​ന്നും മോ​ദി ഉ​റ​പ്പു​ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.