വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് വാ​ച്ച്മാ​ൻ കൊ​ല്ല​പ്പെ​ട്ടു
Tuesday, October 15, 2019 10:41 AM IST
വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് വാ​ച്ച്മാ​ൻ കൊ​ല്ല​പ്പെ​ട്ടു. തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ അ​ക്കൊ​ല്ലി എ​സ്റ്റേ​റ്റി​ലെ വാ​ച്ച്മാ​നും സി​പി​എം തി​രു​നെ​ല്ലി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​പ്പ​പ്പാ​റ സ്വ​ദേ​ശി കെ.​സി. മ​ണി​യാ​ണു മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ജോ​ലി​ക്കു പോ​യ മ​ണി​യെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ ത​ന്നെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.