ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ
Friday, October 18, 2019 1:00 PM IST
ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി.

2021 ഏ​പ്രി​ൽ 23 വ​രെ​യാ​ണ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി. 2012 ൽ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്നു ബോ​ബ്ഡെ. 2013 മു​ത​ൽ സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സാ​യി ഇ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. കേന്ദ്രം ശിപാർശ അംഗീകരിച്ചാൽ നവംബർ 18 ജസ്റ്റീസ് എസ്.എ. ബോബ്ഡെ ചീഫ് ജസ്റ്റീസായി ചുമതലയേൽക്കും.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് ന​വം​ബ​ർ 17 ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​ന​ശി​പാ​ർ​ശ. ഇ​ന്ത്യ​യു​ടെ 46-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി 2018 ഒ​ക്ടോ​ബ​ർ മൂ​ന്നാ​ണ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് ചു​മ​ത​ല​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.