മ​ത​ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സു​രേ​ന്ദ്ര​ന് വോ​ട്ട് തേ​ടി; ക​ർ​ശ​ന​ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം
Monday, October 21, 2019 12:11 AM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ മ​ത​ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നു​വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​ട ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

മ​ത​ചി​ഹ്ന​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ വീ​ഡി​യോ​യു​ടെ പ്ര​ചാ​ര​ണം പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. വീ​ഡി​യോ നി​ര്‍​മി​ച്ച​വ​രെ​യും പ്ര​ച​രി​പ്പി​ച്ച​വ​രെ​യും ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശം. വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ‌ എ​സ്പി​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.