മാ​ർ​ക്ക് ദാ​ന വി​വാ​ദം; കെ​എ​സ്‌​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം, പോ​ലീ​സ് ലാ​ത്തി വീ​ശി
Monday, October 21, 2019 2:28 PM IST
കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള മാ​ര്‍​ച്ചാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ര്‍​ച്ച് ന​ട​ന്ന​ത്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് പ്ര​ക്ഷോ​ഭം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ല്‍, ഉ​ദ്ഘാ​ട​ന ശേ​ഷം ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക​ത്ത് ക​യ​റാ​ന്‍ ശ്ര​മി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ടി​യ​ര്‍ ഗ്യാ​സ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

വ​ലി​യ തോ​തി​ലു​ള്ള പ്ര​കോ​പ​ന​മാ​ണ് പോ​ലീ​സി​നു നേ​രെ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. പി​രി​ഞ്ഞു പോ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.