ഒ​ഡീ​ഷ​യി​ൽ‌ ക​ത്തി​ക്കു​ത്തിൽ ര​ണ്ടു മ​ര​ണം; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, October 24, 2019 2:15 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ വി​വാ​ഹ​സം​ബ​ന്ധ​മാ​യു​ണ്ടാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​ന്‍റെ കു​ത്തേ​റ്റ് സ്ത്രീ​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മാ​ൽ​ക്ക​ൻ​ഗി​രി ജി​ല്ല​യി​ലെ എം​പി​വി-33 ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കു​ത്തി​യ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.