ഇ​ന്നു വോ​ട്ടെ​ണ്ണ​ൽ; എ​​​ട്ട​​​ര​​​യോ​​​ടെ ആ​​​ദ്യ ഫ​​​ല​​​സൂ​​​ച​​​ന​​​ക​​​ൾ
Thursday, October 24, 2019 6:35 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇ​ന്ന​റി​യാം. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും.​രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ ല​ഭ്യ​മാ​കും. പ​തി​നൊ​ന്നോ​ടെ വ്യ​ക്ത​മാ​യ ലീ​ഡ് അ​റി​യാ​നാ​കും. ര​ണ്ടു​മ​ണി​യോ​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും.

ത​പാ​ൽ വോ​ട്ടു​ക​ളാ​യി​രി​ക്കും ആ​ദ്യം എ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ ശേ​ഷം ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ വി​വി പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണി വോ​ട്ടു​ക​ൾ ഒ​ത്തു നോ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു. എ​ങ്കി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ത​ന്നെ ഫ​ലം പു​റ​ത്ത​റി​യും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന അ​ഞ്ചി​ൽ അ​രൂ​ർ ഒ​ഴി​കെ നാ​ലും യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. ഇ​തെ​ല്ലാം നി​ല​നി​ർ​ത്തു​ക എ​ന്ന​ത് യു​ഡി​എ​ഫി​ന് ജീ​വ​ന്മ​ര​ണ പ്ര​ശ്ന​മാ​ണ്. അ​രൂ​ർ നി​ല​നി​ർ​ത്തി കു​റ​ഞ്ഞ​ത് ഒ​രു സീ​റ്റ് കൂ​ടി​യെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കാ​നാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു. മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​ണെ​ങ്കി​ലും അ​വ​ർ കാ​ര്യ​മാ​യ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.