ഹ​രി​യാ​ന​യി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം
Thursday, October 24, 2019 11:30 AM IST
ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​യും 36 ഇ​ട​ത്ത് കോ​ൺ​ഗ്ര​സും മു​ന്നേ​റു​ക​യാ​ണ്. മ​റ്റു​ള്ള​വ​ർ പ​ത്തി​ട​ത്തും മു​ന്നി​ലു​ണ്ട്.

ഇ​ന്ത്യാ​ടു​ഡേ-​ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ എ​ക്‌​സി​റ്റ് പോ​ള്‍ സ​ർ​വേ പ്ര​വ​ചി​ച്ച​ത് പോ​ലെ​യാ​ണ് നി​ല​വി​ലെ സ്ഥി​തി. 90 അം​ഗ ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ല്‍ 46 സീ​റ്റു​ക​ളാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. ര​ണ്ടു ക​ക്ഷി​ക​ളും 45ല്‍ ​താ​ഴെ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ഇ​ന്ത്യാ​ടു​ഡേ പോ​ള്‍ സ​ർ​വേ പ്ര​വ​ചി​ക്കു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ തൂ​ക്കു​മ​ന്ത്രി​സ​ഭ വ​രും.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 47 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​നാ​ക​ട്ടെ 15 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.