വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി​യെ എ​തി​ർ​ക്കും; കു​തി​ര​ക്ക​ച്ച​വ​ടം ത​ട​യ​ണ​മെ​ന്നും എ​ൻ​സി​പി
Sunday, November 10, 2019 12:05 AM IST
മും​ബൈ: ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മു​ണ്ടോ ഇ​ല്ല​യോ എ​ന്ന് ഗ​വ​ർ​ണ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം, അ​ല്ലാ​ത്ത​പ​ക്ഷം കു​തി​ര​ക്ക​ച്ച​വ​ട​മു​ണ്ടാ​കു​മെ​ന്ന് എ​ൻ​സി​പി വ​ക്താ​വ് ന​വാ​ബ് മാ​ലി​ക്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ‌സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ൻ​സി​പി നേ​താ​വ്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് ബി​ജെ​പി​യെ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ബി​ജെ​പി ശ്ര​മി​ച്ചാ​ൽ എ​ൻ​സി​പി എ​തി​ർ​ക്കു​മെ​ന്ന് ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു. വി​ശ്വാ​സവോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് എ​തി​രെ എ​ൻ​സി​പി എം​എ​ൽ​എ​മാ​ർ വോ​ട്ട് ചെ​യ്യും. ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബദൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കു​മെ​ന്നും ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു.

ബി​ജെ​പി സ​ർ​ക്കാ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശി​വ​സേ​ന എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്യു​മോ​യെ​ന്ന് നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബദൽ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് ഞ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ 12ന് ​എ​ൻ​സി​പി​യു​ടെ എം‌​എ​ൽ‌​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി ശ​ര​ദ് പ​വാ​റും ആ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു​ത​ന്നെ നി​ല​വി​ലു​ള്ള ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ണ്ട്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി സ​ഖ്യ​ത്തി​ൽ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​തോ​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​യെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഊ​ഴം ശി​വ​സേ​ന​യ്ക്കാ​ണ്.

സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചാ​ല്‍ എ​ന്‍​സി​പി കൂ​ടെ ചേ​രു​മെ​ന്നും കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്നു​മാ​ണ് ശി​വ​സേ​ന​യു​ടെ പ്ര​തീ​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.