കാ​ഞ്ചി​ഗു​ദ ട്രെ​യി​ൻ കൂ​ട്ടി​യി​ടി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Tuesday, November 12, 2019 10:26 AM IST
ഹൈ​ദ​രാ​ബാ​ദ്: കാ​ഞ്ചി​ഗു​ദ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്കാ​ണ് പ​രി​ക്കേ റ്റ​ത്.

ലിം​ഗ​പ​ള്ളി- ഫ​ല​ക്നു​മ മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​സ്പോ​ർ​ട്ട് സി​സ്റ്റം (എം​എം​ടി​എ​സ്) ഉം ​ക​ർ​ണൂ​ൽ- സെ​ക്ക​ന്ത​രാ​ബാ​ദ് ഹു​ൻ​ട്രി ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സു​മാ​ണ് കൂ​ട്ടി​യി ടി​ച്ച​ത്. ഒ​രു ട്രെ​യി​നി​ലെ ലോ​ക്കോ പൈ​ല​റ്റി​നെ എ​ൻ​ജി​ൻ​വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. പ​രി​ക്കേ​റ്റ​വ​രെ ഉ​സ്മാ​നി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.