തെരഞ്ഞെടുപ്പ് അയോഗ്യത: മധു കോഡയുടെ ഹർജി സുപ്രീംകോടതി സ്വീകരിച്ചു
Wednesday, November 13, 2019 1:13 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതിനെതിരേ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കാമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച കണക്കുകൾ സമർപ്പിക്കാത്തതിന്‍റെ പേരിൽ 2017-ലാണ് മധു കോഡയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്.

നവംബർ 18-നാണ് ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. അതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന മധു കോഡ കോടതിയോട് അഭ്യർഥിച്ചു. ഹർജി നവംബർ 15ന് സുപ്രീംകോടതി പരിഗണിക്കും. 2006-08 കാലഘട്ടത്തിലാണ് മധു കോഡ ജാർഖണ്ഡ് മുഖ്യമന്ത്രി പദം അലങ്കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.