ശബരിമലയിൽ വരുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി
Friday, November 15, 2019 12:41 PM IST
തിരുവനന്തപുരം: ശബരിമല കയറാൻ വരുന്ന സ്ത്രീകൾക്ക് പോലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമാധാന അന്തരീക്ഷത്തിൽ മണ്ഡലകാലം പൂർത്തിയാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ല, ഇനി ശ്രമിക്കുകയുമില്ല. ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. ദർശനത്തിന് എത്തുമെന്ന് പറയുന്ന തൃപ്തി ദേശായിയെ പോലുള്ളവരെ ലക്ഷ്യം സ്വന്തം പ്രചരണം മാത്രമാണ്. ശബരിമല കയറണമെന്ന് അത്ര നിർബന്ധമുള്ള യുവതികൾ സുപ്രീംകോടതി ഉത്തരവുമായി വരട്ടെയെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.